ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം 28.09.2026 ന് ജനപ്രതിനിധികൾ ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തി
ഓപ്പറേഷൻ തൂഫാൻ 2.0

October 3, 2026

ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ ബ്ലോക്ക് തല ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും യുവതലമുറയെ ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കുകയും ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ജമീല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അമ്പിളി പി. സ്വാഗതം ആശംസിച്ചു.

തുടർന്ന് പി.പി. ശ്രീജേഷ് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങൾ, വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ, ലഹരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ഓരോരുത്തർക്കുമുള്ള ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് ക്ലാസിൽ വിശദീകരിച്ചു.

ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0